പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ 15 അംഗ സംഘം മാരകായുധങ്ങളുമായി ആക്രമണം നടത്തി

pathanamthitta bus stand

പത്തനംതിട്ടയിലെ സ്വകാര്യ ബസ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ നാലുപേര്‍ക്ക് ഗുരുതര പരിക്ക്. ജലീല്‍, നിയാസ് , അമല്‍ ഷാ, നിസാം എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. 15 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരെ ഉടൻ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.