ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങി കിടന്ന ഇന്ത്യക്കാർ ഇനി നാട്ടിലേക്ക്

ship

മാസങ്ങളായി ഷാര്‍ജ തീരത്ത് കപ്പലില്‍ കുടുങ്ങി കിടന്ന ഇന്ത്യയില്‍ നിന്നുമുള്ള കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സൂള്‍ ജനറല്‍ വിപല്‍ പറയുഞ്ഞു. സോയവണ്‍ എന്ന കപ്പലിലെ ഇന്ത്യക്കാരായ ആറ്‌ ജീവനക്കാരെ തീരദേശ സേനയുടെയും ഷാര്‍ജ തുറമുഖ അതോറിറ്റിയുടേയും സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്കയച്ചതായി കൊണ്‍സൂള്‍ വ്യക്തമാക്കി. ഉടമസ്ഥര്‍ ഉപേക്ഷിച്ച മറ്റു മൂന്ന് കപ്പലുകളായ ലവഡെയല്‍, അല്‍ നൗഫ്, സിറ്റി എലൈറ്റ് എന്നിവയിലെ അഞ്ച് ജീവനക്കാരെയും നാട്ടിലേക്ക് മടക്കിയയ്ച്ചിട്ടുണ്ട്. തുറമുഖത്തിന് പണമടക്കാനുള്ളതിനാലാണ് കപ്പലുകള്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ചത്. ഇതിനെ തുടര്‍ന്ന് കപ്പലുകള്‍ തീരക്കടലില്‍ കുടുങ്ങി കിടക്കുകയായിരിന്നു.