റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ

football

ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ 13ാം മിനുട്ടില്‍ നീലകണ്ഠ ശര്‍മ്മയാണ് ഇന്ത്യയുടെ ഗോള്‍ സ്കോറിംഗ് ആരംഭിച്ചത്. 19ാം മിനുട്ടില്‍ സിമ്രാന്‍ജിത്ത് സിംഗും 20ാം മിനുട്ടില്‍ അമിത് രോഹിദാസും നേടിയ ഗോളുകള്‍ ഇന്ത്യയെ മൂന്ന് ഗോള്‍ ലീഡിലേക്ക് നയിച്ചുവെങ്കിലും പിന്നീട് ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ ഏഴ് ഗോളുകള്‍ നേടി ഇന്ത്യ റഷ്യയെ മുക്കുകയായിരുന്നു. 32, 34, 37, 42, 45, 56 മിനുട്ടുകളിലാണ് ഇന്ത്യയുടെ ഗോള്‍ വേട്ട. ഇതില്‍ ഹര്‍മ്മന്‍പ്രീത് സിംഗ്, അക്ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ വരുണ്‍ കുമാര്‍, ഗുര്‍സാഹിബ്ജിത്ത് സിംഗ്, വിവേക് സാഗര്‍ പ്രസാദ് എന്നിവരും ഗോളുകള്‍ നേടി.

ഇന്ന് നടനന് ഉദ്ഘാടന മത്സരത്തില്‍ പോളണ്ട് ഉസ്ബൈക്കിസ്ഥാനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.