Thursday, April 25, 2024
HomeKeralaവാഹനം വാടകയെക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന മാഫിയ പോലീസ് പിടിയിൽ

വാഹനം വാടകയെക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന മാഫിയ പോലീസ് പിടിയിൽ

കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് വാഹനം വാടകയെക്കെടുത്ത് പണയപ്പെടുത്തി പണം തട്ടുന്ന മാഫിയ പോലീസ് പിടിയിൽ. സംഘത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 22 വാഹനങ്ങൾ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. വാടകയ്ക്ക് എടുത്ത 17 ലക്ഷം രൂപ വിലയുള്ള കാർ വ്യാജ ആർസി ബുക്ക് ഉണ്ടാക്കി മറിച്ചു വിൽക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഹന മോഷണ സംഘം കോളജ് വിദ്യാർഥികളെ ഉപയോഗിച്ചും വാഹനങ്ങൾ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി.

വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ വീട്ടിൽ കെഎസ് എന്നു വിളിക്കുന്ന കെ.എസ്.അരുൺ, പൂവന്തുരുത്ത് പവർഹൗസ് മാങ്ങാപ്പറമ്പിൽ ജസ്‌റ്റിൻ വർഗീസ്, മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ചാലിയത്തോടിക വീട്ടിൽ അഹമ്മദ് ഇർഫാനുൽ ഫാരിസ്, തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ ചോദ്യം ചെയ്തതിൽ നിന്നാണ് വൻ തട്ടിപ്പ് പുറത്തായത്. സംക്രാന്തി സ്വദേശികളായ മനാഫ്, നസീർ, പനച്ചിക്കാട് സ്വദേശി ശംഭു ഉണ്ണി തുടങ്ങി 5 പേർ കൂടി സംഘത്തിൽ ഉണ്ടെന്നും ഇവർ ഒളിവിലാണെന്നും ഡിവൈഎസ്പി കെ. ശ്രീകുമാർ പറഞ്ഞു. 10 ലക്ഷം രൂപയിലധികം വിലയുള്ള കാറുകൾ ഒരു ലക്ഷം രൂപയ്ക്കും അൻപതിനായിരം രൂപയ്ക്കുമാണു പണയം വയ്ക്കുന്നത്. ഒറിജിനൽ ആർസി ബുക്ക് പോലും പണയം വാങ്ങുന്നവർ ചോദിക്കില്ല. ഇതു മറയാക്കിയാണു കൂടുതൽ കാറുകൾ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്നതെന്നും പണയപ്പെടുത്തുന്നതെന്നും പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ സിഐ നിർമൽ ബോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.അരുൺ കുമാർ, എഎസ്ഐ കെ.ആർ. പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ കെ.എൻ.രാധാകൃഷ്‌ണൻ എന്നിവർ ചേർന്നാണു വാഹനങ്ങൾ കണ്ടെത്തിയത്. 4 പ്രതികളെയും റിമാൻഡ് ചെയ്തു.

വാഹനങ്ങൾ തട്ടിയെടുക്കുന്നത് ഇങ്ങനെ . ഇടനിലക്കാർ കോളജ് വിദ്യാർഥികൾക്ക് പണം നൽകി മുന്തിയ കാറുകൾ വാടകയ്ക്ക് എടുക്കും. വിദ്യാർഥികളുടെ വിലാസവും രേഖകളുമാകും നൽകുക. കാറുകൾ എടുത്തു നൽകുമ്പോൾ പോക്കറ്റ് മണിയായി 1000 രൂപ നൽകും. കാർ ഉപയോഗിക്കുന്ന ഓരോ ദിവസവും 100 രൂപ വീതം ഇവർക്കു നൽകും. വാടകയ്ക്ക് എടുക്കുന്ന കാറുകൾ ഇടനിലക്കാ‍ർ പണയം വയ്ക്കുന്നത് കോളജ് വിദ്യാർഥികൾ അറിയില്ല. കേസ് വരുമ്പോൾ സുരക്ഷിതമായി രക്ഷപ്പെടാനാണു വിദ്യാർഥികളെ ഉപയോഗിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവർ പലപ്പോഴും സ്വന്തം നിലയിൽ കാർ പണയമെടുത്തു പോയ സംഭവവുമുണ്ട്. കാർ പണയം എടുക്കുന്നവർ കൂടി ഉൾപ്പെട്ട തട്ടിപ്പാണ് ഇതെന്നു പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments