Thursday, March 28, 2024
HomeNationalരാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്...

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്…

നളിനിക്കു പിന്നാലെ പരോള്‍ ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക്. ഹര്‍ജി ഉടന്‍ നല്‍കുമെന്നാണ് സൂചന. അതിനിടെ ഒരുമാസത്തെ പരോള്‍ ലഭിച്ച നളിനി പുറത്തിറങ്ങുന്നതു വൈകും. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമേ പുറത്തിറങ്ങുന്ന സമയം തീരുമാനിക്കൂ. പത്തുദിവസത്തിനുള്ളില്‍ പരോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ്.

മകളുടെ വിവാഹം നടത്താന്‍ ആറുമാസത്തെ പരോള്‍ ആവശ്യപെട്ടാണു നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ ഫയല്‍ ചെയ്തഹര്‍ജിയില്‍ തീരുമാനമാകാന്‍ നാലുമാസം സമയമെടുത്തു. ലണ്ടനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന മകള്‍ അരിത്രയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു എന്നാല്‍ എവിടെ വച്ചു എപ്പോള്‍ എന്നതു സംബന്ധിച്ചു തീരുമാനമായിട്ടില്ല.
ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കാനാണ് നളിനി പരോള്‍ ആവശ്യപെട്ടിരിന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള അരിത്ര ഇന്ത്യയിലേക്കു വരാന്‍ ഇതുവരെ വീസയ്ക്ക് പോലും അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു പരോളിനെ എതിര്‍ത്തിരുന്ന തമിഴ്‌നാടു സര്‍ക്കാരിന്റെ വാദം. ഇന്നു പുറത്തിറങ്ങുന്ന നളിനി എവിടേക്ക് പോകുമെന്നതു സംബന്ധിച്ച വിവരങ്ങളും സുരക്ഷ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments