Tuesday, April 23, 2024
HomeNationalക​ള്ള​ന്മാ​രു​ടെ​യെ​ല്ലാം പേ​രു​ക​ളി​ല്‍ മോ​ദിയെന്ന് പറഞ്ഞ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം

ക​ള്ള​ന്മാ​രു​ടെ​യെ​ല്ലാം പേ​രു​ക​ളി​ല്‍ മോ​ദിയെന്ന് പറഞ്ഞ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം

മോ​ദി​മാ​രെ​ല്ലാം ക​ള്ള​ന്‍​മാ​രാ​ണെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ജാ​മ്യം. പാ​റ്റ്ന കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി ന​ല്‍​കി​യ അ​പ​കീ‍​ര്‍​ത്തി കേ​സി​ലാ​ണ് ജാ​മ്യം. ആ​ര്‍​എ​സ്‌എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യാ​ണ് ത​ന്‍റെ പോ​രാ​ട്ട​മെ​ന്നു രാ​ഹു​ല്‍ കോ​ട​തി​ക്ക് പു​റ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ ​പോ​രാ​ട്ടം തു​ട​രും.

ആ​ര്‍​എ​സ്‌എ​സി​ന്‍റെ​യും മോ​ദി​യു​ടെ​യും ആ​ദ​ര്‍​ശ​ങ്ങ​ളെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​നാ​ണ് ത​ന്‍റെ പോ​രാ​ട്ടം. അ​ത് ക​ര്‍​ഷ​ക​ര്‍​ക്കും പാ​വ​ങ്ങ​ള്‍​ക്കും വേ​ണ്ടി​യാ​ണെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ര്‍​ണാ​ട​ക​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യാ​ണ് സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി കേ​സ് ന​ല്‍​കി​യ​ത്.

ക​ള്ള​ന്മാ​രു​ടെ​യെ​ല്ലാം പേ​രു​ക​ളി​ല്‍ എ​ങ്ങ​നെ​യാ​ണ് മോ​ദി എ​ന്ന് വ​ന്ന​ത്. ന​രേ​ന്ദ്ര മോ​ദി, ല​ളി​ത് മോ​ദി, നീ​ര​വ് മോ​ദി എ​ല്ലാ​വ​രു​ടേ​യും പേ​രി​ല്‍ മോ​ദി​യു​ണ്ട്. ഇ​നി ഇ​തു​പോ​ലു​ള്ള എ​ത്ര മോ​ദി​മാ​ര്‍ വ​രാ​നു​ണ്ടെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments