പിതാവിന്റെ കാര്‍ മോഷ്ടിക്കാൻ ഫെയ്‌സ്ബുക്ക് കൂട്ടുകാരന് ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി . ചെന്നൈ കോടമ്പാക്കം സ്വദേശി ഷണ്‍മുഖരാജന്‍ എന്നയാളുടെ മകളാണ് അറസ്റ്റിലായത്. കാര്‍ മോഷ്ടിച്ച ചന്ദ്രുവെന്നയാള്‍ നേരത്തേ പിടിയിലായിരുന്നു. യുവതിയുടെ സുഹൃത്താണ് ചന്ദ്രു. ഇതോടെ മോഷ്ടിച്ച വാഹനം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രു പിടിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഉടമയുടെ മകള്‍ തന്നെയാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് മനസ്സിലായത്. കാര്‍ മോഷ്ടിക്കപ്പെടും മുന്‍പ് ചന്ദ്രുവും യുവതിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. താന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി പിതാവിന്റെ മഹീന്ദ്രാ സൈലോ കാര്‍ മോഷ്ടിച്ച് വില്‍ക്കാന്‍ പദ്ധതിയിട്ടത്.
സ്വന്തം വീട്ടിലെ കാർ മോഷ്ടിക്കാൻ മകളുടെ ക്വട്ടേഷന്‍
RELATED ARTICLES