ദുബായിയില്‍ വീണ്ടും തീപിടുത്തം. ടോര്‍ച്ച് ടവറില്‍ വ്യാഴാഴ്ച്ചയുണ്ടായ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് ദുബായ് നഗരത്തിലെ മറ്റൊരു ടവറില്‍ തീ പിടിച്ചത്. ടോര്‍ച്ച് ടവറിന് ഏതാനും കിലോമീറ്ററുകള്‍ അരികെ പിനാക്കിള്‍ ടവര്‍ എന്ന് അറിയപ്പെടുന്ന ടൈഗര്‍ ടവറില്‍ നിന്നാണ് തീ പടര്‍ന്നത്. രാവിലെ 11 മണിക്ക് ശേഷമാണ് ടൈഗര്‍ ടവറിന്റെ മുകളിലത്തെ നിലയില്‍ പുക ഉയരാന്‍ തുടങ്ങിയത്.മുകളിലത്തെ നിലകളിലെ ബാല്‍ക്കണികളിലൊന്നില്‍ നിന്നാണ് ആദ്യം തീയുയര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാലും തീയുടെ യഥാര്‍ത്ഥ ഉറവിടം വ്യക്തമായിട്ടില്ല.ടവറില്‍ ഡ്യൂട്ടിയുലുണ്ടായിരുന്ന അത്യാഹിത വിഭാഗത്തിന്റ സമയോചിത ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. പെട്ടെന്ന് തന്നെ അപകട സ്ഥലത്തേക്ക് കുതിച്ചെത്തിയ പൊലീസും അഗ്നി ശമന സേന വിഭാഗവും താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്തണ വിധേയമാക്കി. താമസക്കാര്‍ക്ക്
ആര്‍ക്കും പരിക്കില്ല. വളരെ ചെറിയ തോതിലുള്ള തീപിടുത്തമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ദുബായിലെ ടൈഗര്‍ ടവറില്‍ തീപിടുത്തം
RELATED ARTICLES