മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 24 മണിക്കൂര്‍ പണിമുടക്ക്

private bus

മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. ദേശവ്യാപകമായ പണിമുടക്കില്‍ സ്വകാര്യ ബസുകള്‍, കെഎസ്‌ആര്‍ടിസി, സ്‌കൂള്‍ ബസുകള്‍, ചരക്കുവാഹനങ്ങള്‍, ഓട്ടോ, ടാക്സി, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച്‌ തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. സ്വകാര്യ വാഹനങ്ങളെ സമരം ബാധിക്കില്ല. കടകമ്ബോളങ്ങളും തുറക്കും. എന്നാല്‍ പൊതു ഗതാഗത സംവിധാനത്തെ ബാധിക്കുമെന്നതിനാല്‍ ജനങ്ങള്‍ക്ക് നേരിയ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സൂചന.നാളെ നടക്കുന്നത് ഹര്‍ത്താല്‍ അല്ല!ദേശ വ്യാപകമായ വാഹന പണിമുടക്കാണ് നാളെ നടക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍ തടയില്ല. സ്വന്തം കാറും ഇരുചക്രവാഹനങ്ങളും നിരത്തിലിറക്കുന്നതിന് തടസ്സമില്ല. ഇത്തരം വാഹനങ്ങള്‍ തടയാനും സമര അനുകൂലികള്‍ക്ക് കഴിയില്ല.
പൊതുഗതാഗതം സ്തംഭിക്കുംനാളെ നടക്കുന്ന വാഹന പണിമുടക്ക് പൊതുഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്നവരെയാണ് ശരിക്കും ബാധിക്കുക. കെഎസ്‌ആര്‍ടിസി, സ്വകാര്യ ബസ് ഓട്ടോ ടാക്‌സി എന്നിവ സര്‍വ്വീസ് നടത്തില്ല. ദീര്‍ഘ ദൂര ഹ്രസ്വദൂര സര്‍വ്വീസുകളും മുടങ്ങും. വിവിധ ട്രേഡ് യൂണിയനുകളുടെ കീഴിലുള്ള ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചേക്കുംപരീക്ഷകള്‍ മാറ്റി വെച്ചുവിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള, എം.ജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകള്‍ സെപ്റ്റംബര്‍ 13 ലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല. അതേസമയം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോസര്‍ജറി തസ്തികയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് മാറ്റമില്ലന്ന് പി എസ് സി അറിയിച്ചു.കെഎസ്‌ആര്‍ടിസി യൂണിയന്‍കാരും `പുട്ട്` കച്ചവടം നടത്തുംതന്ത്രപരമായ നിലപാടാണ് കെ എസ് ആര്‍ ടി സിയിലെ യൂണിയന്‍ നേതാക്കള്‍ സമരത്തിന് എടുത്തത്. തച്ചങ്കരിക്കെതിരായ സമരം പൊളിയുമെന്ന് യൂണിയനുകള്‍ വിശ്വസിക്കുന്നു.അതിനാല്‍ കെ എസ് ആര്‍ ടി സിയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള സമരവും ഇതിനൊപ്പമാണ് നടക്കുന്നത്. ഫലത്തില്‍ കല്ലേറ് ഭയന്ന് ആനവണ്ടിയും സര്‍വ്വീസ് നടത്തില്ല. ഇത് മാനേജ്മെന്റ് തീരുമാനമാണെങ്കിലും സമരത്തിന്റെ വിജയമായി വിലയിരുത്തപ്പെടും. എംഡിയുടെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടിയാണ് യൂണിയനുകളുടെ സമരം. എന്നാല്‍ കൃത്യമായി ശമ്ബളം കൊടുക്കുന്ന തച്ചങ്കരിക്കൊപ്പമാണ് ജീവനക്കാര്‍.
യൂണിയന്‍ കാരുടെ ബാങ്ക് വഴിയുള്ള ഫണ്ട് പിരിവ് നിര്‍ത്തലാക്കിയതോടെയാണ് യൂണിയനുകള്‍ തച്ചങ്കരിയുടെ ശത്രുക്കളായത്. ഇതോടെ സമര പ്രഖ്യാപനവും നടത്തി. എന്നാല്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത് പൊതു പണിമുടക്ക് ദിവസമായിരുന്നു.കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ തച്ചങ്കരി നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പമാണ് ജീവനക്കാര്‍. ഇത് മനസ്സിലാക്കിയാണ് തന്ത്രപരമായ സമര പ്രഖ്യാപനം യൂണിയനുകള്‍ നടത്തിയത്.