Sunday, October 13, 2024
HomeKeralaകശ്മീര്‍ വിഷയത്തിൽ യുഎന്നിന്റെ ശ്രദ്ധയാകർഷിക്കുമെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍ വിഷയത്തിൽ യുഎന്നിന്റെ ശ്രദ്ധയാകർഷിക്കുമെന്ന് പാക് പ്രധാനമന്ത്രി

കശ്മീര്‍ വിഷയത്തിൽ യുഎന്നിന്റെ ശ്രദ്ധയാകർഷിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരില്‍ നടപ്പിലാക്കുന്നത് ബിജെപിയുടെ ന്യൂനപക്ഷവിരുദ്ധ നിലപാടെന്നും പ്രധാനമന്ത്രികുറ്റപ്പെടുത്തി. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാക് പാര്‍ലമെന്ററിന്റെ സംയുക്ത യോഗം പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സമ്മേളനത്തിന്റെ അജന്‍ഡ സംബന്ധിച്ച്‌ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ് ബഹളത്തിന് വഴിവച്ചത്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370 ാം അനുഛേദം റദ്ദാക്കിയത് അജന്‍ഡയായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സേന മൂലം കശ്മീര്‍ പൗരന്‍മാര്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സംയുക്ത യോഗമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അജന്‍ഡ. ഇത് തളളണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അതിനിടെ പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കാനുളള ഇന്ത്യന്‍ നീക്കം വ്യക്തമാക്കി പാക് വിദേശ കാര്യമന്ത്രി ഈ മാസം ഒന്നിന് യു.എന്‍. സെക്രട്ടറി ജനറലിന് കത്തയച്ചിരുന്നുവെന്ന വിവരം പുറത്തുവന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments