തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ വാട്‍സ്‌ആപ്പ് ചാറ്റ് ഫീച്ചര്‍

അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് മൂലം നിരവധി പ്രശ്നങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അതുകൊണ്ട് തന്നെ വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായാണ് വാട്‍സ്‌ആപ്പ് പുതിയൊരു ഫീച്ചര്‍ ഒരുക്കുന്നത്.നിരവധി തവണ ഫോര്‍വേഡ് ചെയ്ത സന്ദേശം ഉപയോക്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന പുതിയ ചാറ്റ് ഫീച്ചറാണ് വാട്‍സ്‌ആപ്പ് പുറത്തിറക്കിയത്.

ചാറ്റ് ഫീച്ചര്‍ പുതിയ അപ്ഡേഷനിലൂടെ ios,ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കും.നേരത്തെ നിരവധി തവണ ഫോര്‍വേഡ് ചെയ്ത മെസ്സേജ് ആണെങ്കില്‍ വാട്‍സ്‌ആപ്പ് അത് രേഖപ്പെടുത്തും.സന്ദേശം മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യണോ അവഗണിക്കണോ എന്ന് ഉപയോക്താവിന് തീരുമാനിക്കാം.അഞ്ച് തവണയിലേറെ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ക്ക് മുകളില്‍ ആരോ ബട്ടണ്‍ ഉണ്ടാകും.ചെയിന്‍ മെസ്സേജ് പോലെ നിരവധി തവണ ഫോര്‍വേഡ് ചെയ്യപ്പെട്ട സന്ദേശങ്ങള്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും.