Thursday, April 25, 2024
HomeNationalജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനിടെ പാട്ട് പാടിയ എം പി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനിടെ പാട്ട് പാടിയ എം പി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതായുള്ള ബില്‍ അമിത് ഷാ ലോൿസഭയില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പരസ്യമായി എഴുന്നേറ്റ് നിന്ന് പാട്ട് പാടി ആലത്തൂര്‍ എം പി. എല്ലാവരും ശ്രദ്ധിച്ച്‌ തുടങ്ങിയതോടെ ആദ്യം പരുങ്ങലിലായ എം പി ‘ഇത് തന്റെ പ്രതിഷേധം’ ആണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്ക് മാത്രമാണ് രമ്യ ഹരിദാസ് പാട്ട് പാടുകയാണെന്ന് മനസിലായത്. മറ്റുള്ളവര്‍ എന്താണ് സംഗതി എന്നറിയാതെ അന്തംവിട്ടിരിക്കുകയായിരുന്നു. ബില്ലില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നും, തമിഴ് നാട്ടില്‍ നിന്നുമുള്ള എം പിമാര്‍ തങ്ങളുടെ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ പ്രതിഷേധിച്ച്‌ തുടങ്ങി. പ്രതിഷേധവുമായി എം പിമാര്‍ നടുത്തളത്തിലിറങ്ങിയപ്പോഴാണ് രമ്യ ഹരിദാസ് സീറ്റില്‍ നിന്നും എഴുന്നേറ്റ് നിന്ന് ഗാനമാലപിച്ചത്. ബഹളത്തിനിടയിലും രമ്യയുടെ ഗാനം ഏവരും കേട്ടു. ഇതോടെ എല്ലാവരും രമ്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഇതെന്റെ പ്രതിഷേധമെന്ന് പറഞ്ഞ് എം പി സീറ്റില്‍ ഇരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments