സൂര്യനെക്കാൾ ഒരു ലക്ഷം മടങ്ങു ദ്രവ്യമാനം (പിണ്ഡം) ഉള്ള ഒരു താമോഗർത്തം(ബ്ലാക്ക് ഹോള്‍) ജപ്പാനിൽ നിന്നുള്ള ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. സൗരയൂഥം ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽനിന്ന് 200 പ്രകാശവർഷം അകലെ 150 ലക്ഷം കോടി കിലോമീറ്ററിലാണ് താമോഗർത്തം പരന്നുകിടക്കുന്നത്. ക്ഷീരപഥത്തിന്റെ കേന്ദ്രമെന്നു കരുതപ്പെടുന്ന തമോഗർത്തമായ സജിറ്റേറിയസ് എ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തമോഗർത്തമായിരിക്കും ഈ താമോഗർത്തം. ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന അൽമാ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് പഠനം നടത്തിയത്. വിഷവാതകങ്ങൾ അസ്വാഭാവികമായി ചലിക്കുന്നതു ശ്രദ്ധയിൽപെട്ടതിന്റെ കാരണം അന്വേഷിച്ചുള്ള പഠനമാണ് വാതകപടലങ്ങളാൽ ചുറ്റപ്പെട്ട ഈ കണ്ടെത്താൻ ഇടയാക്കിയത്.
സൂര്യനെക്കാൾ ഒരു ലക്ഷം മടങ്ങു ദ്രവ്യമാനം ഉള്ള ഒരു താമോഗർത്തം കണ്ടുപിടിച്ചു
RELATED ARTICLES