മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ്

Maruthi alto car

പുതിയ കാര്‍ വാങ്ങാനുള്ള മികച്ച അവസരമാണ് സെപ്തംബര്‍ മാസം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് ഇത്തവണ ഓഫര്‍ ആനുകൂല്യങ്ങള്‍ ഒരുക്കി മുന്‍നിരയിലുള്ളത്. മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് – അറിയേണ്ടതെല്ലാം ഇന്ത്യയില്‍ ഏറ്റവും പ്രചരമുള്ള സ്വിഫ്റ്റ്, ബലെനോ ഹാച്ച്‌ബാക്കുകള്‍ക്ക് പോലും കമ്ബനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം മാരുതി കാറുകളില്‍ 70,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നേടാം. പുതിയ മാരുതി കാര്‍ ഓഫറുകള്‍ ഇങ്ങനെ മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് – അറിയേണ്ടതെല്ലാം. ഓഗസ്റ്റ് മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന കാറാണ് ആള്‍ട്ടോ 800. നിരയിലെ ഏറ്റവും ചെറിയ മോഡലാണെങ്കിലും ഇത്തവണയും ആള്‍ട്ടോയ്ക്ക് ഓഫര്‍ ആനുകൂല്യങ്ങള്‍ ഒരുക്കുന്നതില്‍ മാരുതി പിശുക്ക് കാട്ടുന്നില്ല.