കേരളത്തിന്റെ 22-മത്തെ ഗവർണറായി ആരിഫ് മുഹമ്മദ് ഖാന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങലിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഗവർണറുടെ പത്നി രേഷ്മാ ആരിഫ്, മന്ത്രിമാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്നു. ജസ്റ്റീസ് പി. സദാശിവം കേരള ഗവർണർ സ്ഥാനത്ത് നിന്നും വിരമിച്ചതിനെ തുടർന്നാണ് കേന്ദ്രസർക്കാർ ആരിഫ് മുഹമ്മദ് ഖാനെ പുതിയ ഗവർണറായി നിയമിച്ചത്.
ആരിഫ് മുഹമ്മദ് ഖാന് കേരളത്തിന്റെ 22-മത്തെ ഗവർണർ; കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു
RELATED ARTICLES