Friday, April 19, 2024
HomeNationalതിഹാർ ജയിലിൽ മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം ഉറക്കമില്ലാതെ ....

തിഹാർ ജയിലിൽ മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം ഉറക്കമില്ലാതെ ….

ഐഎൻഎക്സ് മീഡിയ കേസിൽ വ്യാഴാഴ്ച വൈകിട്ടോടെ തിഹാർ ജയിലിലെ ഏഴാം നമ്പർ സെല്ലിൽ പ്രവേശിപ്പിച്ച മുൻ ആഭ്യന്തര മന്ത്രി പി. ചിദംബരം രാത്രിയിലുടനീളം അസ്വസ്ഥനായിരുന്നുവെന്നു ജയിൽ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസുകളിലെ പ്രതികൾക്കുള്ള സാധാരണ സെല്ലിൽ ഉറക്കമില്ലാത്തതായിരുന്നു അദ്ദേഹത്തിന്റെ ജയിലിലെ ആദ്യരാത്രി.മുൻ കേന്ദ്രമന്ത്രി എന്ന നിലയിൽ ഇസെഡ് പ്ലസ് സുരക്ഷയുള്ള ചിദംബരത്തിനു ജയിലിൽ പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകിയില്ല. സെല്ലിനു പുറത്തിറങ്ങി നടക്കാൻ അദ്ദേഹത്തെ അനുവദിച്ചിട്ടുണ്ട്. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യൂറോപ്യൻ ടോയ്‌ലറ്റ് സൗകര്യം നൽകി. കണ്ണടയും മരുന്നും ജയിലിലേക്കു കൊണ്ടുപോകാൻ നേരത്തെ തന്നെ കോടതി അനുവദിച്ചിരുന്നു.ഇന്ന് രാവിലെ ആറ് മണിക്ക് ചിദംബരത്തിനു ചായയും പ്രഭാതഭക്ഷണത്തിനുളള ജയിൽ മെനുവും നൽകി. ചായക്കൊപ്പം ബ്രഡും അവിലും ഉപ്പുമാവുമാണ് അദ്ദേഹം കഴിച്ചത്. ബ്രെഡ്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് സാധാരണയായി ജയിലിലെ പ്രഭാതഭക്ഷണം. വ്യാഴാഴ്ച രാത്രിയും ജയിലിൽ നിന്നുതന്നെയായിരുന്നു ഭക്ഷണം നൽകിയത്.തടവുകാർക്കുള്ള ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയങ്ങളിൽ ടെലിവിഷൻ കാണാനും അനുമതിയുണ്ട്, പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നൽകിയിട്ടുണ്ട്. ഐ‌എൻഎക്സ് മീഡിയ കേസിൽ ഇന്നലെയാണ് ചിദംബരത്തെ തിഹാർ ജയിലിലേക്ക് മാറ്റിയത്. സിബിഐ കോടതി അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. അതേസമയം എയർസെൽ-മാക്സിസ് കേസിൽ ഡൽഹി വിചാരണക്കോടതി അദ്ദേഹത്തിനും മകൻ കാർത്തി ചിദംബരത്തിനും ജാമ്യം അനുവദിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments