Thursday, April 18, 2024
HomeNationalലത മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ലത മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയുടെ വാനമ്ബാടി ലത മങ്കേഷ്കര്‍ക്ക് രാഷ്ട്രപുത്രി പദവി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തൊണ്ണൂറു വയസ്സു തികയുന്ന സെപ്റ്റംബര്‍ 28നാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.ഇന്ത്യന്‍ സിനിമാ പിന്നണിഗാനരംഗത്തിന് ഏഴു പതിറ്റാണ്ടുകളായി നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ വിശിഷ്ടപദവി നല്‍കി ആദരിക്കുന്നത്. ഇന്ത്യയുടെ വാനമ്ബാടിയെന്ന് അറിയപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ ഹിന്ദിക്ക് പുറമെ മറാഠി, ബംഗാളി, മലയാളം തുടങ്ങി മുപ്പത്തിയാറോളം പ്രാദേശിക ഭാഷകളില്‍ പാടിയിട്ടുണ്ട്.

1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2001ല്‍ ഭാരതരത്‌നയും ലഭിച്ചു . എം.എസ് സുബ്ബലക്ഷ്മിക്കു ശേഷം ഈ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്‌ക്കര്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments