ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി പോലീസ് പിടിയിൽ

വെട്ടിയെടുത്ത

ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭര്‍ത്താവിനെ കൊലപ്പെടുത്തി. നോര്‍ത്ത് ഉക്രയിനിലെ ഒബ്റിവ് എന്ന സ്ഥലത്താണ് സംഭവം. അലക്‍സാണ്ടര്‍(48) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മരിയയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മുറിച്ചുമാറ്റിയ ജനനേന്ദ്രിയം വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

അലക്‍സാണ്ടര്‍ മരിയയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. സംഭവദിവസവും ഉപദ്രവം ഉണ്ടായി. ഇതോടെയാണ് കൊല നടത്താന്‍ ഭാര്യ തീരുമാനിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവ് വീണ്ടും വഴക്കിട്ടതോടെ കഴുത്തുമുറുക്കി ബോധം കെടുത്തുകയായിരുന്നു. തുടര്‍ന്ന്
ജനനേന്ദ്രിയം മുറിച്ചുമാറ്റി. അലക്‍സാണ്ടര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമായതോടെ മൃതദേഹത്തില്‍ കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച മരിയ മുറിച്ചെടുത്ത ജനനേന്ദ്രിയം വളര്‍ത്തുനായ്‌ക്ക് ഭക്ഷണമായി നല്‍കുകയും ചെയ്‌തു. തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് അയല്‍‌വാസികളെ അറിയിക്കുകയുമായിരുന്നു.ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മരിയ പറഞ്ഞു. അതേസമയം, മരിയെ വീടിന് ചുറ്റും ഓടിച്ച്‌ കോടാലി കൊണ്ട് വെട്ടാനോങ്ങുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കി.