ഓർമകളും സമയവും മിഥ്യാസങ്കൽപ്പങ്ങളും സമ്മിളിതമായ രചനകളിലൂടെ ശ്രദ്ധേയനായ ബ്രട്ടീഷ് നോവലിസ്റ്റ് കസുവോ ഇഷിഗുറോ(62)യ്ക്കു സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരത ലോകത്തെ ഓർമിപ്പിക്കുന്ന, ജപ്പാനിലെ നാഗസാക്കിയിൽ ജനിച്ച ഇഷിഗുറോ ചെറുകഥ, ചലച്ചിത്ര തിരക്കഥ, ടെലിവിഷൻ സീരിയ ൽ എന്നിവയുടെ രചയി താവായും ശ്രദ്ധേയനാണ്. 1954 നവംബര്‍ എട്ടിനാണു ജനനം. പിതാവിന്റെ ജോലിയുടെ ഭാഗമായായിരുന്നു കുടിയേറ്റം.