അയോധ്യ കേസില്‍ ഈ മാസം 17 ന് മുമ്പ് സുപ്രീംകോടതി വിധി പറയും. ക്രമസമാധാന ത്തിനായി രാജ്യത്തുടനീളം ശക്തമായ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നു. അയോധ്യയിലും ഉത്തര്‍പ്രദേശിന്‍റെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ സേനാവിഭാഗങ്ങളെ വിന്ന്യസിച്ചു. സാമൂഹിക മാധ്യമങ്ങളിലും കർശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ വിധ്വംസക സന്ദേശങ്ങള്‍ പ്രചര്‍പ്പിക്കുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം(എന്‍എസ്‌എ) കേസ് എടുക്കാന്‍ തയ്യാറായേക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ സൂക്ഷ്മമായ പരിശോധന നടത്തുന്നുണ്ടെന്നും ഏതെങ്കിലും തരത്തില്‍ ആക്ഷേപപരമോ പ്രകോപനപരമോ ആയ പോസ്റ്റുകള്‍ കണ്ടാല്‍ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പറഞ്ഞു.
എല്ലാ മുന്നൊരുക്കങ്ങളും ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്‍റലിജന്‍സ് വിഭാഗം പൂര്‍ണ്ണമായും സജ്ജമാണ്. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. ക്രമസമാധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഘടകങ്ങള്‍ക്കുമേല്‍ ആവശ്യമെങ്കില്‍ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് കേസ് എടുക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
അയോധ്യ; ആര്‍എസ്‌എസ് മുസ്ലിം നേതാക്കളുമായി ചര്‍ച്ച നടത്തുന്നു, 20 യോഗങ്ങള്‍
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെയാണ് ഉത്തര്‍പ്രദേശില്‍ നിയമിച്ചിരിക്കുന്നത്. ഫൈസാബാദ് പൊലീസാണ് സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വോളണ്ടിയര്‍മാരെ നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ അയോധ്യയിലെ 1600 പ്രദേശങ്ങളിലായി ആളുകളെ നിരീക്ഷിക്കാന്‍ 16000 വോളണ്ടിയര്‍മാരെ വേറേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.