വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. ഇതേ ആവശ്യവുമായി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാലക്കാട് നടത്തിയ ഉപവാസ സമരത്തിനു പിന്തുണയര്‍പ്പിച്ച് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ഉപവാസ സമരം നടത്തി.
ആര്യാടന്‍ മുഹമ്മദ് ,ഡിസിസി ഭാരവാഹികള്‍, കെപിസിസി മെമ്ബര്‍മാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. അതോടൊപ്പം തന്നെ ഇന്നലെ പാലക്കാട് ജില്ലയില്‍ യുഡിഎഫ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
അതേസമയം പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന മാര്‍ച്ച് വാളയാര്‍ അട്ടപ്പളളത്ത് നിന്ന് 3 മണിക്ക് തുടങ്ങും.
വാളയാര്‍ , പുതുശ്ശേരി പ്രദേശങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ വ്യാഴാഴ്ച കളക്‌ട്രേറ്റിന് മുന്നില്‍ സമാപിക്കും. ആദ്യദിനത്തിലെ സമാപന യോഗത്തില്‍ ബിജെപി ഉപാധ്യക്ഷന്‍ എ പി അബ്ദുളളക്കുട്ടി സംസാരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സമരം റിലേ സത്യഗ്രഹം തുടരുകയാണ്.