Wednesday, April 24, 2024
HomeNationalഉത്തരേന്ത്യയില്‍ ഭൂചലനം,പ്രഭവ കേന്ദ്രം ഡെറാഡൂണിനു കിഴക്ക്

ഉത്തരേന്ത്യയില്‍ ഭൂചലനം,പ്രഭവ കേന്ദ്രം ഡെറാഡൂണിനു കിഴക്ക്

ഉത്തരേന്ത്യയില്‍ പലയിടത്തും ഭൂചലനം. ഡല്‍ഹിയിലും സമീപ പ്രദേശമായ ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച രാത്രി 8.51ഓടെയായിരുന്നു ശക്തമായ പ്രകമ്പനത്തോടെ ഭൂകമ്പമുണ്ടായത്. ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഒരു മിനിറ്റോളം നീണ്ടു നിന്ന കമ്പനം ദില്ലി, ഗുഡ്ഗാവ്, ഖാസിയാബാദ് എന്നിവിടങ്ങളില്‍ ജനങ്ങളെ ആശങ്കയിലാക്കി. ഭൂചലനത്തിന്റെ ഞെട്ടലില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടി. ഉത്തരാഖണ്ഡിലെ റൂര്‍ഖിയിലും ഡെറാഡൂണിലും ശക്തമായ ഭൂചലനമുണ്ടായി. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി. ഡെറാഡൂണില്‍ നിന്ന് 121 കി.മീ. കിഴക്കു മാറി രുദ്രപ്രയാഗിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന്. യൂറോപ്യന്‍മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments