ശബരിമലയില്‍ നിരീക്ഷകസമിതിയെ ഏര്‍പ്പെടുത്തിയത് സ്റ്റേ ചെയ്യണം;’ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

citinews

ശബരിമലയില്‍ നിരീക്ഷകസമിതിയെ ഏര്‍പ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ. സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് പോകുന്നു. ഹൈക്കോടതിയുടെ തീരുമാനം ശബരിമലയില്‍ പോലീസുകാരുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു . ജസ്റ്റിസ് പി.ആര്‍. രാമന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈക്കോടതിയുടെ നിരീക്ഷക സമിതിയിലുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നും, ആവശ്യമെങ്കില്‍ സുപ്രീംകോടതി തന്നെ മേല്‍നോട്ട സമിതിയെ രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.