ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവ് മോദിയെന്ന് റിപ്പോർട്ട്

modi visit

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര പബ്ലിക് റിലേഷന്‍സ് കമ്പനിയായ ബര്‍സണ്‍-മാര്‍സ്റ്റെല്ലെര്‍ പുറത്തുവിട്ട ‘ട്വിപ്ലോമസി സ്റ്റഡി 2018’ലാണ് ഇക്കാര്യം വ്യക്തമാക്കിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 14.8 മില്യൺ ആളുകളാണ് മോദിയെ പിന്തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോക നേതാക്കളുടെ പട്ടികയിൽ മോദിയെ ഒന്നാമതെത്തിച്ചത് വിരാട് കോലി, അനുഷ്‌ക ശര്‍മ എന്നിവരുടെ വിവാഹ ചിത്രങ്ങളോടൊപ്പമുള്ള മോദിയുടെ ചിത്രങ്ങളാണ്. സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ മോദി, ദാവോസിലെ മഞ്ഞ് മൂടിയ ബസ്‌ സ്‌റ്റോപ്പില്‍ നിൽക്കുന്ന ചിത്രം രണ്ടാം സ്ഥാനത്തായി പട്ടികയിൽ ഇടം നേടിട്ടുണ്ട്.

https://www.instagram.com/narendramodi/?utm_source=ig_embed

ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ രണ്ടാം സ്ഥാനവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ മൂന്നാം സ്ഥാനത്തും ഉണ്ട്. കൂടാതെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ജോര്‍ദാന്‍ രാജ്ഞി, ബ്രിട്ടണിലെ രാജ കുടുംബം എന്നിവരും പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിട്ടുണ്ട്.