Tuesday, November 12, 2024
HomeInternationalഅറുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി അമ്മയുടേയും മകളുടേയും സംഗമം

അറുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി അമ്മയുടേയും മകളുടേയും സംഗമം

Reporter – പി.പി. ചെറിയാന്‍
താമ്പ(ഫ്‌ളോറിഡ): അറുപത്തി ഒമ്പതു വര്‍ഷങ്ങളുടെ നീണ്ട ഇടവേളക്കുശേഷം മാതാവും മകളും പരസ്പരം കണ്ടുമുട്ടി. ഡിസംബര്‍ 3 തിങ്കളാഴ്ച വൈകീട്ട് ഫ്‌ളോറിഡാ റ്റാമ്പായിലെ നേഴ്‌സിങ്ങ് ഹോമിലായിരുന്ന ഈ അപൂര്‍വ്വ സംഗമത്തിന് വേദിയായത്. ഇത് ഞങ്ങളുടെ ക്രിസ്തുമസ് സമ്മാനമാണെന്നാണ് ഇരുവരും പ്രതികരിച്ചത്.

ജെനവില്‍ പുരിന്‍ടണ്‍(88) മകള്‍ കോന്നി മോള്‍ട്രാഫ്(69) ഡി.എന്‍.എ. ടെസ്റ്റിലൂടെയാണ് പരസ്പരം തിരിച്ചറിഞ്ഞത്.18 വയസ്സില്‍ ജെനവില്‍ പുരിന്‍ടണാണ്. കോണിക്ക് ജന്മം നല്‍കിയത്. ഇത്രയും ചെറുപ്പത്തില്‍ അമ്മയായി കാണാന്‍ ആഗ്രഹിക്കാത്ത ജെനവിന്റെ മാതാപിതാക്കള്‍ കൂട്ടി മരിച്ചുപോയിയെന്നാണ് ഇവരെ ധരിപ്പിച്ചത്.

ആശുപത്രി വരാന്തയില്‍ നിന്നു തന്നെ ഈ കുഞ്ഞിനെ കാലിഫോര്‍ണിയ സാന്റാ ബാര്‍ബറയിലുള്ള ഒരു കുടുംബം ദത്തെടുത്തു. കോണിക്ക് നാലുവയസ്സുള്ളപ്പോള്‍ വളര്‍ത്തമ്മ മരിച്ചതിനു ശേഷം വളര്‍ത്തച്ചന്‍ രണ്ടാമതും വിവാഹിതനായി.തുടര്‍ന്ന് ജീവിതം കഷ്ടപ്പാടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

കോന്നിയെ ദന്തെടുത്തതാണെന്നുള്ള സത്യം ഇരുവരും ആദ്യം മറച്ചു വെച്ചിരുന്നു. ഒടുവില്‍ സത്യം മനസ്സിലായപ്പോള്‍ കോന്നിയുടെ മകള്‍ ബോണി ചെയ്്‌സാണ് ഡി.എന്‍.എ. ടെസ്റ്റ് കിറ്റ് വാങ്ങി നല്‍കിയതും അതിലൂടെ ശരിയായ അമ്മയെ കണ്ടെത്തുവാന്‍ കഴിഞ്ഞതു. സെപ്റ്റംബര്‍ 8 നായിരുന്നു കോന്നിയുടെ മാതാവില്‍ നിന്നും ആദ്യ ഫോണ്‍ കോള്‍ ലഭിച്ചത്.

തുടര്‍ന്ന് ഇരുവരും ഫോണില്‍ സംസാരിച്ചു. ആദ്യമായി മകളുമായി സാമ്യമുള്ള അമ്മയെ കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ ആഹ്ലാദത്തിനു അതിരില്ലായിരുന്നുവെന്നാണ് ഇതിന് സാക്ഷിയായ കോന്നിയുടെ മകള്‍ ബോണി പറഞ്ഞത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments