Friday, April 19, 2024
HomeKeralaലോ​ക​ക​പ്പി​ൽ തി​രക്കു​ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ മാ​ന്നാ​റു​കാ​ര​നും; വ​ലി​യൊരു ഭാ​ഗ്യ​മാ​ണെന്ന് വി​പി​ൻ

ലോ​ക​ക​പ്പി​ൽ തി​രക്കു​ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ മാ​ന്നാ​റു​കാ​ര​നും; വ​ലി​യൊരു ഭാ​ഗ്യ​മാ​ണെന്ന് വി​പി​ൻ

മാ​ന്നാ​ർ: ഫു​ട്‌ബോൾ ലോ​ക​ക​പ്പി​ൽ തി​രി​ക്കു​ നി​യ​ന്ത്രി​ക്കു​ന്ന​വ​രി​ൽ മാ​ന്നാ​റു​കാ​ര​നും. ഫുട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ളം ഉ​യ​ർ​ന്ന്‌ കേ​ര​ള​ക്ക​ര​യാ​കെ നി​ൽ​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ദോ​ഹ​യി​ൽ വ​ലി​യൊരു സം​ഘം മ​ല​യാ​ളി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നെ​ത്തു​ന്ന​വ​രി​ൽ അ​റു​പ​തു ശ​ത​മാ​ന​വും സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ മെ​ട്രോ റെ​യി​ലി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​വ​രു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ച്ച് മെ​ട്രോ​ക​ളി​ൽ ക​യ​റ്റി​വി​ടു​ന്ന​തി​ന്‍റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ നാ​സ്അ​ബൗ​ദ് സ്റ്റേ​ഷ​നി​ലെ ക്രൗ​ഡ​ഡ് മാ​നേ​ജ്മെ​ന്‍റ് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ൽ മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ മേ​ൽ​പ്പാ​ടം നാ​ല്പ​ത​ച്ചി​ൽ വി​പി​ൻ മാ​ത്യു​വു​ണ്ട്. ഒ ​രു ടീ​മി​ന്‍റെ ക്യൂ ലീ​ഡ് സൂ​പ്പ​ർ​വൈ​സ​ർകൂ​ടി​യാ​ണ് വി​പി​ൻ. വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജോ​ലിചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യൊരു ഭാ​ഗ്യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് വി​പി​ൻ പ​റ​ഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments