ക്ളിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി, സംഭവം തോക്ക് വൃത്തിയാക്കുന്നതിനിടെയെന്ന് വിശദീകരണം: അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ അബദ്ധത്തിൽ വെടിപൊട്ടി രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം ഗാർഡ് റൂമിലെ പൊലീസുകാരന്റെ കൈയിൽ നിന്നാണ് അബദ്ധം സംഭവിച്ചത് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്നാണ് വിശദീകരണം

തോക്കിലെ മാഗസിനുള്ളിൽ ബുള്ളറ്റ് കുടുങ്ങുകയായിരുന്നെന്നും, തുടർന്നും പൊലീസുകാരൻ തോക്ക് വൃത്തിയാക്കൽ നടത്തിയതോടെയാണ് വെടിപൊട്ടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത് സംഭവത്തിൽ കമ്മിഷണർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്