പൊലീസ് സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പാണ് മുഖ്യമന്ത്രി നൽകുന്നത്.
എന്തും ചെയ്യാൻ അധികാരമുള്ളവരല്ല പൊലീസുകാരെന്ന ഓർമ വേണമെന്നു പിണറായി കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരോടും മറ്റുള്ളവരോടും മോശമായി പെരുമാറരുതെന്നും അത്തരക്കാർക്ക് നേരെ വ്യക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പരാതിക്കാരോടും മറ്റുള്ളവരോടും രണ്ടു തെറി പറയുക, പറ്റുമെങ്കിൽ നാലു ചാർത്തിക്കൊടുക്കുക ഇങ്ങനെയെല്ലാമുള്ള കാര്യങ്ങൾ ചെയ്യാൻ തങ്ങൾക്കെന്തോ അവകാശമുണ്ട് എന്നു പണ്ടുപണ്ടേ നമ്മുടെ നാട്ടിൽ പൊലീസ് ധരിച്ചു വച്ചിരിക്കുകയാണ്. എന്നാൽ കാലം മാറി. പൊലീസും മാറി. എന്നാലും താന്‍ മാറില്ല എന്നു ചിന്തിക്കുന്ന ചിലർ നമ്മുടെ കൂടെയുണ്ട്. അവരോടായി പറയുകയാണ്. ആ രീതി ഉപേക്ഷിക്കാൻ തയാറാകണം. ഇല്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിക്ക് ഇരയാകേണ്ടി വരും – മുഖ്യമന്ത്രി പറഞ്ഞു.
തെറി പറയുകയും മോശമായി പെരുമാറുകയും ചെയ്യുന്ന പോലീസുകാർക്ക് താക്കീതുമായി മുഖ്യമന്ത്രി
RELATED ARTICLES