ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മല കയറാന്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്കാന് സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്.
യുവതികള്‍ക്ക് സുരക്ഷ ഒരുക്കുന്നതു മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നതു ശരിയല്ല. മറ്റ് ഭക്തരുടെ ദര്‍ശനത്തെ ഇതു ബാധിക്കുമെന്ന കണ്ടെത്തല്‍ സുപ്രീംകോടതി വിധിയുടെ ലംഘനവും കോടതിയലക്ഷ്യവുമാണ്. യുവതികളെ പ്രവേശിപ്പിക്കുന്നതിനിടെ അവിടെയുണ്ടായ അക്രമസംഭവങ്ങളെപ്പറ്റി റിപ്പോര്‍ട്ടില്‍ പരമാര്‍ശമില്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.നിരീക്ഷണ സമിതിയെ തത്സമയ തീരുമാനങ്ങളെടുക്കാനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മനിതി സംഘം ശബരിമല ദര്‍ശത്തിന് എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നിരീക്ഷക സമിതി ഒരു ഇടപെടലും നടത്തിയില്ലെന്നും സര്‍ക്കാരിനു വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ച പത്തനംതിട്ട എസ്പി ടി.നാരായണന് കുറ്റപ്പെടുത്തുന്നു.യുവതി പ്രവേശനശ്രമം നടന്നപ്പോള്‍ സന്നിധാനത്ത് ചിലര്‍ നിയമം കൈയിലെടുത്ത നടപടിയെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.