Saturday, April 20, 2024
HomeNationalപലിശ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്‌പനയം പ്രഖ്യാപിച്ചു

പലിശ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്‌പനയം പ്രഖ്യാപിച്ചു

അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്‌പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച്‌ 6.25 ശതമാനമാക്കി. 17 മാസത്തിന്‌ ശേഷമാണ്‌ റിപ്പോ നിരക്ക്‌ കുറയ്‌ക്കുന്നത്‌. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശനിരക്കാണ്‌ റിപ്പോ. റിസര്‍വ്വ് ബാങ്കിലെ നിക്ഷേപത്തിന് ബാങ്കുകള്‍ക്ക് ലഭിക്കുന്ന പലിശയായ റിവേഴ്‌സ്‌ റിപ്പോ 6.25 ശതമാനം ആയിരുന്നത് 6 ആക്കി കുറച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ റിസര്‍വ്വ് ബാങ്ക് പലിശനിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്നായിരുന്നു സാമ്ബത്തിക വിദഗ്‌ധരുടെ വിലയിരുത്തല്‍. ആര്‍ബിഐയുടെ വായ്‌പ അവലോകന സമിതിയില്‍ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അടക്കം 4 പേര്‍ പലിശ നിരക്ക് കുറക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ 2 പേര്‍ എതിര്‍ത്തു. 2017 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് കുറക്കുന്നത്. പുതിയ വായ്‌പ നയത്തില്‍ റിപ്പോ നിരക്ക്‌ നിര്‍ണയിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍മാരും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments