Tuesday, November 5, 2024
HomeInternationalപേരിനോട് തന്നെ വെറുപ്പായിരുന്നു ജോഷ്വാ ട്രംപിന്.. ഒടുവിൽ സംഭവിച്ചത്.....

പേരിനോട് തന്നെ വെറുപ്പായിരുന്നു ജോഷ്വാ ട്രംപിന്.. ഒടുവിൽ സംഭവിച്ചത്…..

ജോഷ്വാ ട്രംപ് എന്ന വിദ്യാര്‍ത്ഥിക്ക് തന്റെ പേരിനോട് തന്നെ വെറുപ്പായിരുന്നു. കാരണം പേരിലെ ‘ട്രംപ്’ തന്നെയാണ്. ട്രംപ് എന്ന് പേരില്‍ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമായി. പരിഹാസം രൂക്ഷമായപ്പോള്‍ സ്‌കൂള്‍ വിടാന്‍ പോലും ആ പതിനൊന്നുകാരന്‍ തീരുമാനിച്ചു. ഒടുവിലാണ് വൈറ്റ് ഹൗസിലേക്ക് ജോഷ്വാ ട്രംപിന് ക്ഷണം ലഭിച്ചത്. പേരില്‍ ട്രംപ് എന്ന് ഉള്ളതിനാല്‍ തന്നെയാണ് വൈറ്റ് ഹൗസില്‍ എത്താന്‍ ക്ഷണം ലഭിച്ചതും. വൈറ്റ് ഹൗസില്‍ ഇരുന്ന് ഉറങ്ങുന്ന ജോഷ്വാ ട്രംപിന്റെ ചിത്രവും വൈറലായി. പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ അലട്ടിയിരുന്നു. കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ ആധികൃതര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. പേര് മാറ്റാന്‍ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്.സംഭവം അറിഞ്ഞതോടെ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. പ്രസിഡന്റിന്റെ കോണ്‍ഗ്രസില്‍ വെച്ച്‌ നടക്കുന്ന വാര്‍ഷിക പ്രസംഗത്തില്‍ പ്രത്യേക ക്ഷണിതാവാണ് ജോഷ്വാ ട്രംപ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments