കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു
കോഹ്‌ലിയും സംഘവും ഇന്ത്യന്‍ ആരാധകരുടെ മാനം കാത്തു. പരാജയത്തിന്റെ വക്കില്‍ നിന്നും പൊരുതിക്കയറിയ ടീം ഇന്ത്യ ബംഗുളൂരുവില്‍ പകരം വീട്ടി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 75 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആറു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനാണ് ഇന്ത്യന്‍ വിജയം യാഥാര്‍ത്ഥ്യമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 92 റണ്‍സെടുത്ത് ഇന്ത്യന്‍ ഇന്നിംഗ്‌സിന് അടിത്തറ പാകിയ പൂജാരയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. രാഹുല്‍ (51), രഹാനെ എന്നിവരുടെ പ്രകടനങ്ങളും വിജയത്തില്‍ നിര്‍ണായകമായി. വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (11).
രണ്ടിന്നിംഗ്‌സിലുമായി എട്ട് വിക്കറ്റുകള്‍ നേടിയ അശ്വിനാണ് കളിയിലെ താരം. ടെസ്റ്റില്‍ ഇരുപത്തിയഞ്ചാം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത്.
സ്‌കോര്‍: ഇന്ത്യ 189, 274; ഓസീസ് 276, 112.
188 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് 112 റണ്‍സിന് പുറത്താവുകയായിരുന്നു. ബാറ്റിംഗ് ദുഷ്‌കരമായിക്കൊണ്ടിരുന്ന പിച്ചില്‍ പിടിച്ചുനില്‍ക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ്‌സ്‌കോറര്‍.