ഇന്ത്യന്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ നിറം കാവിയാണെന്ന് സ്ഥാപിക്കുവാൻ ശ്രമം

safron india

മുസ്ലീങ്ങളും ക്രിസ്ത്യാനികളുമടക്കം ഇന്ത്യയിലെ  മുഴുവന്‍ ജനതയുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണെന്നു ‘തെളിയിക്കാന്‍’ സര്‍ക്കാര്‍ സമിതി പ്രവര്‍ത്തനം തുടങ്ങി. ഹിന്ദു ഇതിഹാസങ്ങളില്‍ ഉള്ളതൊന്നും കഥകള്‍ അല്ലെന്നും അവയൊക്കെ വസ്തുതകളാണെന്ന്‍ ‘കണ്ടെത്തു’ന്നതും തങ്ങളുടെ ചുമതലയാണെന്ന് കമ്മിറ്റി അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടറാണ് കമ്മിറ്റി അംഗങ്ങളെയും മന്ത്രിമാരെയും അഭിമുഖം നടത്തിയും സമിതിയുടെ യോഗനടപടിയുടെ രേഖകള്‍ പരിശോധിച്ചും  ഈ രഹസ്യ സമിതിയുടെ പ്രവര്‍ത്തനരീതികള്‍ പുറത്തുകൊണ്ടുവന്നത്. കുടിയേറ്റത്തിലൂടെയാണ് ഇന്ത്യന്‍ ജനതയും സംസ്‌കാരവും രൂപപ്പെട്ടതെന്ന ചരിത്ര വീക്ഷണത്തെ തള്ളിയായിരിക്കും പുതിയ ചരിത്രം രചിക്കുക.  ഹിന്ദുക്കള്‍ ചരിത്രാതീത കാലം മുതല്‍  ഇന്നത്തെ ഇന്ത്യ  ഉള്‍പ്പെടുന്ന ഭൂവിഭാഗത്തില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെന്നും ഇന്ത്യയിലെ ആദിമ ജനതയാണ് ഹിന്ദുക്കളുടെ പൂര്‍വികരെന്നും സ്ഥാപിക്കുന്ന വിധത്തിലായിരിക്കും ചരിത്രം  മാറ്റി എഴുതുക. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണ ഗ്രന്ഥങ്ങളില്‍ പറയുന്നതൊന്നും കെട്ടുകഥയല്ലെന്ന് തെളിയിക്കാന്‍ പുരാവസ്തുക്കളും പൌരാണിക സ്ഥലങ്ങളും ആധാരമാക്കാനാണ് ഉദ്ദേശിക്കുന്നത്. പുരാവസ്തു തെളിവുകളും ഡിഎന്‍എ പരിശോധനയും ഇതിന് ഉപയോഗിക്കുമെന്ന് കമ്മിറ്റിയിലെ ആര്‍ എസ്എസ് ചരിത്രകാരന്മാര്‍ റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.കമ്മിറ്റി റിപ്പോര്‍ട്ട് ആയിക്കഴിഞ്ഞാല്‍ അതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പാഠപുസ്തകങ്ങള്‍ മാറ്റും. പുരാണം ചരിത്രമായി പഠിപ്പിക്കും. കെ എ​ൻ ദീ​ക്ഷി​ത് ആ​ണ് സമിതിയുടെ ചെ​യ​ർ​മാ​ൻ. 14 അംഗങ്ങളുണ്ട്‌.  ‘12,000 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പു​ള്ള ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തിന്റെ ഉ​ത്പ​ത്തി​യും വി​കാ​സ​വും, ഇ​തി​ന്റെ നി​ല​വി​ലെ സ്ഥി​തി​യും മ​റ്റു സം​സ്കാ​ര​ങ്ങ​ളു​മാ​യു​ള്ള പാ​ര​സ്പ​ര്യ​വും’ എന്ന വിഷയ​ത്തി​ല്‍ പ​ഠ​നം ന​ട​ത്താനാണ് കമ്മിറ്റിയ്ക്ക് ചുമതല. സ​മി​തി​യെ നി​യോ​ഗി​ച്ച​താ​യി സാം​സ്കാ​രി​ക മ​ന്ത്രി മ​ഹേ​ഷ് ശ​ർ​മ സ്ഥി​രീ​ക​രി​ച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാമായണം ചരിത്രമായാണ് തന്‍ കാണുന്നതെന്നും മന്ത്രി പറയുന്നു. വാര്‍ത്തയോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘റോയിട്ടേഴ്‌സ്’ സമീപിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും പറയുന്നു.’ഇന്ത്യന്‍ ചരിത്രത്തിന്റെ യഥാര്‍ത്ഥ നിറം കാവിയാണ്. സാംസ്കാരിക മാറ്റങ്ങള്‍ക്ക് നമ്മള്‍ ചരിത്രം മാറ്റിയെഴുതിയേ മതിയാകൂ.”പ്രതികരണം തേടിയ റോയിട്ടേഴ്‌സ്’ പ്രതിനിധിയോ ട് ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറയുന്നു.വിഷയത്തെപ്പറ്റി പ്രശസ്ത ചരിത്ര പണ്ഡിത റോമീല താപ്പറുടെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട് ‘സ്വന്തം മതം തന്നെ ഇറക്കുമതിയാണെന്ന് വന്നാല്‍ അവര്‍ക്ക് ‘ഹിന്ദുരാഷ്ട്ര’ത്തില്‍ പ്രഥമ പൌരന്മാരെന്ന പദവി സ്ഥാപിയ്ക്കാനാകില്ല. അതുകൊണ്ട് ഇവിടെ രൂപപ്പെട്ട പൈതൃകമാണ് തങ്ങളുടെതെന്നു വരുത്താനുള്ള ശ്രമത്തിലാണിവര്‍” റിപ്പോര്‍ട്ട്  പറയുന്നു.