കൊച്ചി∙ ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫിസിൽ ഹാജരായി. കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായിരുന്നില്ല. ഇന്നു വീണ്ടും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു നിയമോപദേശം ലഭിച്ചിരുന്നു.
ഒരു വർഷം മുൻപു നാലു തവണ നോട്ടിസ് നൽകിയതിനു ശേഷമാണു രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്.