ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായി

salman khan

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായി. ജോധ്പുർ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് വൈകിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സൽമാന് ജയിലിനു വെളിയിലെത്തിയത്. ജയിലിനു പുറത്തു കാത്തുനിന്നിരുന്ന ആരാധകർ ആർപ്പുവിളികളോടെയാണു താരത്തെ വരവേറ്റത്. ജയിലിൽനിന്ന് വിമാനത്താവളത്തിലേക്കു പോയ സൽമാൻ ഇന്നു രാത്രി തന്നെ മുംബൈയിൽ തിരിച്ചെത്തും. 50,000 രൂപയുടെ ജാമ്യത്തിലാണു കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാന് ജാമ്യം നൽകിയത്. ജോധ്പുർ സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. ഉച്ചയ്ക്കു ജാമ്യവാർത്ത പുറത്തുവന്നതിനു പിന്നാലെ പെട്ടെന്നുതന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. കേസിൽ അഞ്ചുവർഷം ശിക്ഷിക്കപ്പെട്ട സൽമാൻ രണ്ടു ദിവസമാണ് ജയിലിൽ കഴിഞ്ഞത്.