Wednesday, April 24, 2024
HomeKeralaശബരിമല പ്രചരണായുധമാക്കാന്‍ ബി.ജെ.പി നീക്കം

ശബരിമല പ്രചരണായുധമാക്കാന്‍ ബി.ജെ.പി നീക്കം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണായുധമാക്കാന്‍ ബി.ജെ.പി നീക്കം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്.
രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഏപ്രില്‍ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്. ഏപ്രില്‍ 18-നും അദ്ദേഹം കേരളത്തിലെത്തുന്നുണ്ട്. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബി.ജെ.പി.ക്ക് വലിയനേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രിക്ക് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്. ശബരിമല അടക്കമുള്ള ആരാധനാലയങ്ങളും മത-സാമുദായിക വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments