Friday, April 19, 2024
HomeCrimeപൊള്ളാച്ചിക്ക് സമീപം പെൺകുട്ടിയുടെ മൃതദേഹം;പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

പൊള്ളാച്ചിക്ക് സമീപം പെൺകുട്ടിയുടെ മൃതദേഹം;പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോർട്ട്

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ല്‍ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. കോ​യ​മ്ബ​ത്തൂ​ര്‍ സി​റ്റി കോ​ളേ​ജ് ബി​എ​സ്‌​സി ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥിനിയായ 19കാരിയെയാണ് കൊ​ല്ല​പ്പെ​ട്ട ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കഴുത്തില്‍ അടക്കം ശരീരത്തിലെ മൂന്ന് ഇടങ്ങളില്‍ ആഴത്തില്‍ കത്തിക്കുത്ത് ഏറ്റിട്ടുണ്ട്.ദി​ണ്ടി​ഗ​ല്‍ സ്വ​ദേ​ശി​യാ​യ പെണ്‍കുട്ടി ര​ണ്ടു ദി​വ​സം മു​മ്ബ് വീ​ട്ടി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇവര്‍ കോ​യ​മ്ബ​ത്തൂ​ര്‍ സി​റ്റി കോ​ളേജില്‍ ഗണിതശാസ്ത്രത്തിലാണ് ബിരുദം ചെയ്യുന്നത്. പ്ര​ഗ​തി​ പോയതിന് പിന്നാലെ രാത്രി സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസ് അന്വേഷിച്ച്‌ വരുകയായിരുന്നു. കൂട്ടബലാത്സംഗം ആണോ എന്ന സംശയം പോലീസ് പ്രകടിപ്പിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പൊള്ളാച്ചിക്ക് സമീപം പൂജരാട്ടി ഗ്രാമത്തിലെ നദിക്കരയില്‍ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്ബോള്‍ മൃതദേഹം അര്‍ദ്ധനഗ്നമായിരുന്നു. പോലീസ് സമീപവാസികളെ ചോദ്യം ചെയ്തുവരുകയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് പോലീസ് മുന്നോട്ട് കൊണ്ടുപോകുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments