വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍

Pennamma

റ്റാമ്പ (ഫ്‌ളോറിഡ): വാഷിംഗ്ടണ്‍ ഡി.സി വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് അലക്‌സാണ്ടര്‍ കുര്യന്റെ മാതാവ് പെണ്ണമ്മ കുര്യന്‍ (97) ഏപ്രില്‍ ആറാം തീയതി ഫ്‌ളോറിഡയിലെ റ്റാമ്പായില്‍ നിര്യാതയായി. പരേതനായ പള്ളിപ്പാട്ട് കടയ്ക്കല്‍ കോശി കുര്യന്റെ ഭാര്യാണ് പരേത.

മറ്റു മക്കള്‍: സാറാമ്മ ജോര്‍ജ് (ഡാളസ്), കുര്യന്‍ കോശി (ഫ്‌ളോറിഡ), ലില്ലി കുര്യന്‍ (ഡാളസ്), മേഴ്‌സി കോശി (റ്റാമ്പാ, ഫ്‌ളോറിഡ), തമ്പി കുര്യന്‍ (മസാച്യുസെറ്റ്‌സ്).

1996-ല്‍ അമേരിക്കയിലെത്തിയ പെണ്ണമ്മ കുര്യന്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. പൊതുദര്‍ശനവും, മെമ്മോറിയല്‍ സര്‍വീസും ഫ്‌ളോറിഡയില്‍ വച്ചും, സംസ്കാരം കേരളത്തില്‍ വച്ചുമാണ്.

ഏപ്രില്‍ 10-ന് ബുധനാഴ്ച വൈകിട്ട് 6 മുതല്‍ സെന്റ് മാര്‍ക്കസ് ചര്‍ച്ച് 11029 ഡേവിസ് റോഡ്, റ്റാമ്പാ (ഫ്‌ളോറിഡ) 22637-ല്‍ വച്ചു പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ (410 794 6034, 202 495 9628).

Viewing Service: Wednesday, April 10th 2019 from 6-9pm

St. Mark’s Church 11029 Davis Road Tampa, FL 22637

More information: Rev. Fr. Alexander Kurien 410 794 6034.