അമേരിക്കയിലെ സാന്‍ഹൊസെയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു. സിലിക്കന്‍ വാലിയില്‍ എന്‍ജിനീയര്‍ ആയ നരേന്‍ പ്രഭുവും ഭാര്യയുമാണ് സാന്‍ഹൊസെയിലെ വീട്ടില്‍ വെടിയേറ്റു മരിച്ചത് ഇവരുടെ മകളുടെ മുന്‍ കാമുകന്‍ മിര്‍സ ടാറ്റ്‌ലിക് ആണ് വെടിവച്ചത്. ദമ്പതികള്‍ക്ക് ഒരു മകള്‍ അടക്കം മൂന്നു മക്കളാണ് ഉള്ളത്. കൊലപാതകം നടക്കുമ്പോള്‍ ഇവര്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ 20 വയസ്സുള്ള മകനാണ് കൊലപാതകിയെ കുറിച്ചുള്ള സൂചന നല്‍കിയത്.
പോലീസ് എത്തുമ്പോള്‍ ഭര്‍ത്താവിന്റെ മൃതദേഹം വീടിന്റെ മുന്‍ വാതിലിനു സമീപവും ഭാര്യയുടെ മൃതദേഹം വീടിനുള്ളിലും കിടക്കുകയായിരുന്നു. മാതാപീതാക്കള്‍ക്കൊപ്പം 13 വയസ്സുള്ള സഹോദരനും മിര്‍സും വീട്ടിലുണ്ടായിരുന്ന കാര്യം മൂത്ത മകനാണ് പോലീസിനെ അറിയിച്ചത്.
ദമ്പതികളുടെ മകളുമായി മിര്‍സയ്ക്ക് നേരത്തെ ബന്ധമുണ്ടായിരുന്നു. ഇത് 20916ല്‍ പിരിയുകയും മിര്‍സയ്‌ക്കെതിരെ ഗാര്‍ഹിക പീഡന നിയമപ്രകാരം കേസുമെടുത്തിരുന്നു. ദമ്പതികളെ കൊലപ്പെടുത്തിയ മിര്‍സ ഇവരുടെ ഇളയമകനെ വെറുതെ വിട്ടുവെന്നും സാന്‍ഹൊസെ പോലീസ് ചീഫ് എഡ്ഡി ഗ്രാഷ്യ അറിയിച്ചു. പ്രതി ഒളിവിലാണ്.
കൊലപാതകത്തിനു പിന്നില്‍ വംശീയ പ്രശ്‌നമില്ലെന്നും പോലീസ് അറിയിച്ചു. അമേരിക്കയില്‍ അടുത്തകാലത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അതിക്രമം വര്‍ധിച്ചുവന്നിരുന്നു.