രാമന്‍റെ വെളളക്കുതിരകൾ ലവകുശന്മാർ എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചുകെട്ടിയതുപോലെ നരേന്ദ്ര മോദിയുടെ യാഗാശ്വത്തെ ഇടതുപക്ഷത്തിന്‍റെ അരിവാൾ, ചുറ്റിക എന്ന ഇരട്ട സഹോദരങ്ങൾ പിടിച്ചു കെട്ടുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.യുപി തെരഞ്ഞെടുപ്പിന് ശേഷം മോദി സ്വപ്നലോകത്താണ്.യുപിയിലെ അജണ്ട ഇന്ത്യയാകെ നടപ്പാക്കാമെന്നു പ്രതീക്ഷിക്കേണ്ടെന്നും യെച്ചൂരി പറഞ്ഞു.ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന റെഡ് വൊളന്റിയർ പരേഡും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ആർഎസ്എസ്-ബിജെപി ഫാസിസ്റ്റ് ശക്തികൾക്കു കോൺഗ്രസിനെ ഭയമില്ല.പാർലമെന്‍റിലുളള ബിജെപിയുടെ പകുതിയോളം അംഗങ്ങൾ മുൻകോൺഗ്രസുകാരാണ്.ബിജെപിയെ എതിർക്കുന്നതു കൊണ്ടാണ് ഇടതുപക്ഷം എതിർക്കപ്പെടുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.