Friday, March 29, 2024
HomeInternationalട്രെയിനിയായ പൈലറ്റിനു വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റ്

ട്രെയിനിയായ പൈലറ്റിനു വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റ്

ട്രെയിനിയായ പൈലറ്റിനു വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണം കൈമാറി ഉറങ്ങാൻ പോയ പാക്ക് പൈലറ്റിനു പണി കിട്ടി. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 305 പേരുമായി പറന്ന യാത്രാവിമാനത്തിലാണ് ഗുരുതരമായ വീഴ്ച്ച ഉണ്ടായത്. യാത്രക്കാരിൽ ഒരാൾ പൈലറ്റ് ബിസിനസ് ക്ലാസിലെ സീറ്റിലിരുന്ന് ഉറങ്ങുന്നതിന്റെ ചിത്രമെടുത്തു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. സംഭവം വിവാദമായതോടെ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് പൈലറ്റിനെ ജോലിയിൽനിന്നു തിരിച്ചുവിളിച്ചു.

ഇസ്‍ലാമാബാദിൽനിന്നു ലണ്ടനിലേക്കു പോവുകയായിരുന്ന പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം പറന്നുയർന്ന ഉടനെ വിമാനത്തിന്റെ നിയന്ത്രണം ട്രെയിനി പൈലറ്റിനു കൈമാറി. മുഖ്യ പൈലറ്റായ ആമിർ അക്തർ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനിൽ പോയിരുന്ന് ഉറങ്ങുകയും ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിൽ 26നാണു സംഭവം അരങ്ങേറിയത്. ഇസ്‌ലാമാബാദ് – ലണ്ടൻ വിമാനത്തിൽ ഹാഷ്മിക്കൊപ്പം മുഖ്യ ഓഫിസറായ അലി ഹസ്സൻ യസ്ദാനിയും ട്രെയിനി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയിനികളായി വരുന്ന വൈമാനികർക്കു പരീശിലനം നൽകുന്നതിന്റെ ചുമതലകൂടി വഹിക്കുന്ന ഹാഷ്മിക്ക്, ഈ ഇനത്തിൽ മാത്രം ഒരു ലക്ഷം രൂപയോളം പ്രതിഫലമായി ലഭിക്കുന്നുണ്ടെന്നു പാക്കിസ്ഥാനിലെ ദേശീയ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു. ട്രെയിനിയായെത്തിയ മുഹമ്മദ് ആസാദ് അലിയെ ഒപ്പമിരുത്തി പരിശീലിപ്പിക്കുന്നതിനു പകരം, വിമാനത്തിന്റെ സമ്പൂർണ നിയന്ത്രണം ട്രെയിനിയെ ഏൽപ്പിച്ച് ഇയാൾ ഉറങ്ങാൻ പോവുകയായിരുന്നു. രണ്ടു മണിക്കൂറിലേറെ സമയം ഇയാൾ സീറ്റിൽ കിടന്നുറങ്ങിയത്രെ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments