Friday, April 19, 2024
HomeCrimeകാറിൽ നിന്ന് പെൺകുട്ടികൾക്ക് നേരെ അഞ്ജാതരുടെ ആസിഡ് ആക്രമണം

കാറിൽ നിന്ന് പെൺകുട്ടികൾക്ക് നേരെ അഞ്ജാതരുടെ ആസിഡ് ആക്രമണം

കാറിൽ നിന്ന് പെൺകുട്ടികൾക്ക് നേരെ അഞ്ജാതരുടെ ആസിഡ് ആക്രമണം. കൊൽക്കത്ത നഗരത്തിന്റെ തെക്ക് ഭാഗത്തെ പണ്ഡിത്യ റോഡിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേൽക്കാത്തതിനെ തുടർന്ന് 20 വയസുകാരികളെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ റോഡിലൂടെ നടക്കുകയായിരുന്ന യുവതികൾക്ക് നേരെയായിരുന്നു ആക്രമണം. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ടാക്‌സിയെ പിന്തുടർന്നെങ്കിലും വാഹനം ഉപേക്ഷിച്ച് അക്രമികൾ കടന്നുകളയുകയായിരുന്നു. റോഡിലൂടെ നടന്ന എല്ലാ പെൺകുട്ടികളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ടാക്സി കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തിയിട്ടുണ്ടെന്നും രബീന്ദ്ര സരോവർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡി.സി.പി മീറജ് ഖാലിദ് പറഞ്ഞു. പെൺകുട്ടികളുടെയും ദൃക്‌സാക്ഷികളുടെയും മൊഴി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ കാറിൽ നാലോ അഞ്ചോ പേർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവറായിരുന്ന റിക്കി മൊണ്ടലിനെ പിടികൂടാനുള്ള നീക്കം നടക്കുകയാണെന്നും അയാളുടെ താമസസ്ഥലം കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments