റാന്നി മാടത്തുംപടി ചരിവിൽ മാത്യു ജോൺ അറസ്റ്റിൽ

റാന്നിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ 39കാരനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മാടത്തുംപടി ചരിവിൽ മാത്യു ജോൺ(39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇയാൾ പീഡിപ്പിച്ചിരുന്നതായി 18 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. സ്വന്തമായി വീടില്ലാത്ത പെൺകുട്ടിയുടെ അമ്മയും സഹോരങ്ങളും ഇയാളുടെ വീട്ടിലായിരുന്നു താമസം. പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്ന് പൊലീസ് പറഞ്ഞു.