Saturday, April 20, 2024
HomeKeralaമദ്യത്തിൽ കുളിച്ച്‌ കേരളം ; മദ്യതിന് റെക്കോർഡ് വിൽപന

മദ്യത്തിൽ കുളിച്ച്‌ കേരളം ; മദ്യതിന് റെക്കോർഡ് വിൽപന

മദ്യവില്‍പനയില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പന. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സംസ്ഥാനത്ത് ആകെ 14508 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. പ്രളയത്തില്‍ മുങ്ങിയ ഓഗസ്റ്റ് മാസത്തിലാണ് ഇതില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1264 കോടി രൂപയുടെ മദ്യമാണ് ഓഗസ്റ്റ് മാസത്തില്‍ മാത്രം വിറ്റഴിച്ചത്.

ബീവറേജസ് കോര്‍പറേഷന്റേയും കണ്‍സ്യൂമര്‍ ഫെഡിന്റേത് ഉള്‍പ്പെടെയുള്ള ഔട്‌ലെറ്റുകള്‍ വഴിയും ബാറുകളിലൂടെയുമാണ് ആകെ 14508 കോടി രൂപയുടെ മദ്യം വിറ്റഴിച്ചത്. ഇതില്‍ നിന്നും സംസ്ഥാനത്തിനു കിട്ടിയ നികുതി വരുമാനം 12424 കോടി രൂപയാണ്. മദ്യവില്‍പനയിലൂടെ ഖജനാവിലേക്കെത്തിയത് സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 23 ശതമാനമാണ് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 11024 കോടി രൂപയായിരുന്നു. ഈ വര്‍ഷം വിറ്റ മദ്യത്തിന്റെ അളവിലും കാര്യമായ വര്‍ധനവ് രേഖപ്പെടുത്തി. മുന്‍ സാമ്ബത്തിക വര്‍ഷത്തെക്കാള്‍ എട്ടു ലക്ഷം കെയ്‌സുകളാണ് ഇപ്രാവിശ്യം അധികമായി വിറ്റഴിച്ചത്. പൂട്ടികിടന്ന ബാറുകള്‍ സ്റ്റാര്‍ പദവി മാറ്റി തുറന്നതാണ് മദ്യ വില്‍പനയില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകാന്‍ കാരണം എന്ന് വിലയിരുത്തുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments