Saturday, April 20, 2024
HomeKeralaഇടുക്കി കള്ളവോട്ട് നടന്നെന്ന പരാതിയില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും ; കളക്ടര്‍

ഇടുക്കി കള്ളവോട്ട് നടന്നെന്ന പരാതിയില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും ; കളക്ടര്‍

ഇടുക്കി ഉടുമ്ബന്‍ചോലയില്‍ കള്ളവോട്ട് നടന്നെന്ന പരാതിയില്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌ ദിനേശ് പറഞ്ഞു . ഇതു സംബന്ധിച്ച്‌ സ്ഥാനാര്‍ഥികളുടെ മുഖ്യ ഏജന്റുമാര്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉടുമ്ബന്‍ചോല പഞ്ചായത്തിലെ 66, 69 ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് യു ഡി എഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ രഞ്ജിത് എന്ന വ്യക്തിയെ കളക്ടര്‍ ഹിയറിങ്ങിനു വിളിപ്പിച്ചിരുന്നു. രഞ്ജിത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നാണ് യു ഡി എഫിന്റെ ആരോപണം. എന്നാല്‍ 69-ാം നമ്ബര്‍ ബൂത്തില്‍മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂവെന്ന് ഹിയറിങ്ങിന് ഹാജരായപ്പോള്‍ രഞ്ജിത് കളക്ടര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്. രഞ്ജിത്തിന് രണ്ട് തിരിച്ചറിയല്‍ രേഖകളാണുണ്ടായിരുന്നത്. മേല്‍വിലാസം മാറിപ്പോയ സമയത്ത് മറ്റൊരു തിരിച്ചറിയല്‍ രേഖയ്ക്കായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ രേഖ മറ്റാരോ ആണ് കൈപ്പറ്റിയത്. അതിനാല്‍ തന്നെ മറ്റാരോ ആണ് വോട്ട് ചെയ്തതെന്നാണ് രഞ്ജിത്തിന്റെ വാദം

RELATED ARTICLES
- Advertisment -

Most Popular

Recent Comments