തൊടുപുഴയില്‍ ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം ; മാതാവിനെതിരെ കേസ് എടുത്തേക്കും

thodupuzg CRIME

തൊടുപുഴയില്‍ മാതാവിന്റെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി ഏഴു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവിനെതിരെ കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരായ ക്രൂരതയ്ക്ക് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 ആം വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കേസില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് നേരത്തെ അറസ്റ്റിലായിരുന്നു