അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി

tendulkar son

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറെ ഇന്ത്യ അണ്ടര്‍-19 ടീമില്‍ ഉള്‍പ്പെടുത്തി. അടുത്ത മാസം നടക്കുന്ന ശ്രീലങ്കന്‍ പര്യാടനത്തിലേക്കുള്ള ടീമിലാണ് ഇടംകൈയന്‍ പേസ്ബൗളറായ അര്‍ജുന്‍ ഇടംപിടിച്ചത്.കഴിഞ്ഞ വര്‍ഷം നടന്ന കൂച്ച്‌ ബിഹാര്‍ ട്രോഫിയില്‍ മുംബൈ അണ്ടര്‍-19 ടീമില്‍ ഇടംപിടച്ച അര്‍ജുന്‍ ടൂര്‍ണ്ണമെന്റില്‍ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഒരു ചതുര്‍ദിനവും ഒരു ഏകദിനവും അടങ്ങുന്നതാണ് ശ്രീലങ്കന്‍ പര്യടനം. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് രാവത്താണ് ചതുര്‍ദിന മത്സരത്തില്‍ ടീമിനെ നയിക്കുക. ഏകദിത്തില്‍ യുപി താരം ആര്യന്‍ ജുയലാണ് നായകന്‍.ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന ഗ്ലോബല്‍ ടി-20 സീരിയസില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ച്‌ അര്‍ജുന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.