പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാന്‍ പുത്തന്‍ തലമുറ മാര്‍ഗവുമായി ഇന്ത്യന്‍ റെയില്‍വേ. പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ചാല്‍ അഞ്ച് രൂപ തിരികെ നല്കുന്ന യന്ത്രം സ്ഥപിച്ചിരിക്കുകയാണ് റെയില്‍വേ. പ്രിസ്ഥിതി ദിനത്തോടനുബന്ധിച്ച് വഡോദര റെയില്‍വേ സ്റ്റേഷനിലാണ് പുതിയ യന്ത്രം സ്ഥപിച്ചിരിരിക്കുന്നത്
പ്ലാസ്റ്റിക് കുപ്പികള്‍ നിക്ഷേപിച്ച് നമ്മുടെ മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ പേടീഎം വാലറ്റിലേക്ക് അഞ്ച് രൂപാ ലഭിക്കുന്ന തരത്തിലാണ് യന്ത്രം സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പൊടിച്ച് ട്രെയിനില്‍ ഭക്ഷണം വിളമ്ബാനുള്ള പത്രങ്ങളാക്കി രൂപാന്തരപ്പെടുത്താനാണ് റെയിവേയുടെ പദ്ധതി. ഇതിന്റെ ഭാഗമായി ട്രെയ്നില്‍ ഇത്തരത്തിലുള്ള പാത്രങ്ങളില്‍ ഭക്ഷണം വിളമ്ബാന്‍ തുടങ്ങി.നേരത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ട്രെയ്നുകളില്‍ മണ്ണിലലിഞ്ഞു ചേരുന്ന തരത്തിലുള്ള പാത്രങ്ങളില്‍ റെയില്‍വേ ഭക്ഷണം നല്കി തുടങ്ങിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കാന്‍ പുത്തന്‍ മാര്‍ഗവുമായി റെയില്‍വേ
RELATED ARTICLES