നിപ്പാ വൈറസ്;തുടര്‍ച്ചയായി ഏഴു ദിവസവും പോസിറ്റീവ് കേസുകളൊന്നുമില്ല

nippa virus

17 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് ഭീതി ഒഴിയുന്നു. തുടര്‍ച്ചയായ ഏഴു ദിവസവും പോസിറ്റീവ് കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപ്പാ വൈറസ് ബാധിച്ചിട്ടില്ലെന്നും ഇയാള്‍ക്കു നിപ്പാ രോഗ ബാധിതരുമായി യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത അറിയിച്ചു. നിപ്പാ വൈറസ് സാഹചര്യം ഇനിയുണ്ടാവാനുള്ള സാധ്യത വിരളമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതുവരെ 301 സാമ്പിളുകളാണ് മണിപ്പാല്‍ വൈറോളജി റിസര്‍ച്ച്‌ സെന്ററില്‍ പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 18 സാമ്പിളുകൾ മാത്രമാണ് പോസിറ്റീവായത്. 283 സാമ്പിളുകളും നെഗറ്റീവാണ്.