ബാലഭാസ്‌കറിന്റെ മരണം; പ്രകാശ് തമ്പിയെ ചോദ്യം ചെയ്യും

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപെട്ടു പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ചിന് കോടതിയുടെ അനുമതി.ജയിലിലെ സൗകര്യം അനുസരിച്ചു ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്. രണ്ടു ദിവസത്തിനകം പ്രകാശ് തമ്പിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സ്വര്‍ണ്ണകടത്തു കേസില്‍ കാക്കനാട് ജയിലിലാണ് പ്രകാശ് തമ്പി.